09:17am 06 November 2026
NEWS
ഭാര്യയുടെ അനിയത്തിയുമായി യുവാവ് ഒളിച്ചോടിയ സംഭവത്തിൽ വൻ ട്വിസ്റ്റ്
11/02/2025  10:15 AM IST
nila
ഭാര്യയുടെ അനിയത്തിയുമായി യുവാവ് ഒളിച്ചോടിയ സംഭവത്തിൽ വൻ ട്വിസ്റ്റ്

ഭാര്യയുടെ അനിയത്തിയുമായി യുവാവ് ഒളിച്ചോടിയ സംഭവത്തിൽ ട്വിസ്റ്റ്. യുവാവ് ഭാര്യയുടെ അനിയത്തിയേയും ഉപേക്ഷിച്ചു എന്ന വാർത്തകളാണ് ഇപ്പോൾ സൈബർ ലോകത്ത് പ്രചരിക്കുന്നത്. പെൺകുട്ടി തന്നെയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ചേച്ചിയുടെ ഭർത്താവുമായി ഒളിച്ചോടിയ പെൺകുട്ടിയുടേത് എന്ന രീതിയിൽ ഒരു ശബ്ദസന്ദേശമാണ് പ്രചരിക്കുന്നത്. ‘കാശൊക്കെ തീർന്നു. മൊബൈലടക്കം വിറ്റു. നാട്ടിലേക്ക് മടങ്ങിവരുന്നത് മുൻപ് തന്നെ അവൻ പോയി’ ശബ്ദസന്ദേശത്തിൽ വ്യക്തമാക്കുന്നു.

ഗുരുവായൂരിലാണെന്നുംപൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചെന്നും ശബ്​ദസന്ദേശത്തിൽ യുവതി പറയുന്നു. അച്ഛനും അമ്മയും സ്വീകരിക്കാൻ തയ്യാറല്ലെന്നും ഏട്ടനും ഉപേക്ഷിച്ചുപോയെന്നുമാണ് യുവതി പറയുന്നത്. ഇനി അനാഥാലയത്തിലേക്ക് പോകും മുസ്ലിമായി മതപരിവർത്തനം ചെയ്യും എന്നൊക്കെയാണ് പെൺകുട്ടി പറയുന്നതെന്നാണ് റിപ്പോർട്ട്.

ഭാര്യയുടെ അനിയത്തിയുമായി ഒളിച്ചോടുന്നതിനിടെ യുവാവ് ഓട്ടോറിക്ഷയിൽ വച്ച് ഫേസ്ബുക്ക് ലൈവ് ചെയ്തിരുന്നു. യുവാവിന്റെ ഭാര്യയുടെ അനിയത്തിയേയും ലൈവിൽ കാണാം. ഇനി ഞങ്ങളെ തിരക്കി വരേണ്ട എന്ന് വീട്ടുകാരെ അറിയിക്കാനാണ് ഈ വിഡിയോ എന്നാണ് ഇരുവരും പറഞ്ഞിരിക്കുന്നത്. വർഷങ്ങളോളമായി പ്രണയത്തിലാണ്. ചേച്ചിക്ക് ഇതേക്കുറിച്ച് അറിയാം. ഏട്ടനില്ലാതെ എനിക്ക് ജീവിക്കാനാകില്ല എന്നാണ് പെൺകുട്ടി ആദ്യത്തെ ലൈവിൽ പറഞ്ഞിരിക്കുന്നത്. ഞങ്ങളെ ആരും അന്വേഷിച്ചു വരരുത്. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് എല്ലാത്തിനും സമ്മതിച്ചത്. ഞങ്ങൾ ആത്മാർഥമായി സ്നേഹിക്കുന്നു, പിരിയാൻ പറ്റില്ല. എവിടെയെങ്കിലും പോയി ജീവിക്കട്ടെ എന്നാണ് യുവാവിനെ ചേർത്തുപിടിച്ച് പെൺ‌കുട്ടി പറഞ്ഞത്.

ഭാര്യയ്ക്ക് എല്ലാ കാര്യങ്ങളും അറിയാം, അതിനുള്ള തെളിവുകളും ഭാര്യയുടെ കയ്യിലുണ്ട്. ഇപ്പോൾ ചെയ്യുന്ന ലൈവും ഒരു തെളിവാണ് എന്നായിരുന്നു യുവാവ് പറഞ്ഞത്. മാത്രമല്ല എല്ലാകാര്യങ്ങളും ശരിയാക്കിയിട്ട് ഞാൻ വരും തിരിച്ചുവരും, രണ്ടുമൂന്നാൾക്കാരെ കൊണ്ടുപോകാനുണ്ട് എന്നും യുവാവ് പറഞ്ഞിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img